ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനത്തിന് കവര്‍ വേര്‍ഷൻ; വീഡിയോ കാണാം

Published : Sep 03, 2020, 09:17 AM IST
ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനത്തിന് കവര്‍ വേര്‍ഷൻ; വീഡിയോ കാണാം

Synopsis

സലീം മുഹമ്മദാണ് കവർ വീഡിയോ ഒരുക്കിയിരിക്കുന്നത്  

ഹാരീസ് ജയരാജ് ഒരുക്കിയ 'നെഞ്ചേ നെഞ്ചേ ഇഷ്ടം പെയ്യും നെഞ്ചേ' എന്ന എവർഗ്രീൻ സൂപ്പർഹിറ്റ് ഗാനത്തിന് കവർ വീഡിയോ ഒരുക്കിയിരിക്കുകയാണ് സലീം മുഹമ്മദും കൂട്ടരും. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞ ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാർ സിങ്ങർ സീസണിലൂടെ ശ്രദ്ധേയയായ സോണിയ ആമോദും മുഹമ്മദ് മുന്നയും ചേർന്നാണ്.

ആനന്ദ് ജോർജും ആഷിക അശോകനും പ്രധാന വേഷത്തിലെത്തിയിരിക്കുന്ന കവർ വീഡിയോയിക്ക് ക്യാമറ ഒരുക്കിയിരിക്കുന്നത് സിബിൻ ചന്ദ്രനാണ്. പ്രോഗ്രാമിംഗ്, മിക്സ് ആന്‍ഡ് മാസ്റ്റര്‍ ചെയ്തിരിക്കുന്നത് സിബു സുകുമാരനാണ്. ഈ ഗാനത്തോട് സംഗീതപ്രേമികള്‍ക്കുള്ള പ്രിയം വ്യക്തമാക്കുന്നതാണ്  യുട്യൂബില്‍ ലഭിക്കുന്ന കമന്‍റുകള്‍.

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്