‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’; കുഞ്ഞെല്‍ദോയിലെ ഗാനമെത്തി

Web Desk   | Asianet News
Published : Apr 11, 2021, 12:10 PM IST
‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’; കുഞ്ഞെല്‍ദോയിലെ ഗാനമെത്തി

Synopsis

സ്‌കൂളിലെ എൻഎസ്എസിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ്  പുറത്തുവിട്ടിരിക്കുന്നത്. 

സിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി. ‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിനും ചേർന്നാണ്. സന്തോഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്. 

സ്‌കൂളിലെ എൻഎസ്എസിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനമാണ്  പുറത്തുവിട്ടിരിക്കുന്നത്. സ്‌കൂള്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായിലൂടെയാണ് ഗാനം മുന്നോട്ടുപോകുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെല്‍ദോ'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ