പ്രണയം പറഞ്ഞ് 'നിഹാരം'; വീഡിയോ കാണാം

Published : Aug 05, 2020, 02:17 PM IST
പ്രണയം പറഞ്ഞ് 'നിഹാരം'; വീഡിയോ കാണാം

Synopsis

സിബു സുകുമാരൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൺസ് ജോസഫും ആവണി മൽഹാറും ചേർന്നാണ്

മണാലിയുടെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയ ഗാനവുമായി എത്തിയിരിക്കുകയാണ് നിഹാരം എന്ന സംഗീത ആൽബം. പ്രണയത്തെ തീവ്രമായി അടയാളപ്പെടുത്തുന്ന ഗാനം മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 

പ്രണയത്തിലെ വിരഹവും വേദനയും എല്ലാം ഇഴ ചേർന്നുള്ള ഗാനാവതരണം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആനന്ദ് ജോർജും ജെസ്‌നി അന്നയുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ആനന്ദ് ജോർജാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സിബു സുകുമാരൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൺസ് ജോസഫും ആവണി മൽഹാറും ചേർന്നാണ്. സിബിൻ ചന്ദ്രനാണ് ക്യാമറ ഒരുക്കിയിരിക്കുന്നത്. 

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്