പ്രേക്ഷകർ മനസിലേറ്റിയ മനോഹര പ്രണയം; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ വീഡിയോ ​ഗാനം എത്തി

Published : Oct 01, 2026, 07:03 PM IST
Bethlehem Kudumba Unit

Synopsis

നിവിൻ പോളിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വർണ്ണജാലമേ' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് 21-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം 41 ദിവസം കൊണ്ട് 330.13 കോടി രൂപ നേടി മികച്ച വിജയം കരസ്ഥമാക്കി.

നിവിൻ പോളിയുടെ ബ്ലോക് ബസ്റ്റർ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'വർണ്ണജാലമേ...' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ ഹൃദയഹാരിയായ വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന മനംതൊടും ഈണവും കെ എസ് ഹരിശങ്കറിൻ്റേയും പൂർണ്ണിമ കണ്ണൻ്റേയും മധുരമാർന്ന ശബ്‍ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

ഓ​ഗസ്റ്റ് 21ന് റിലീസ് ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 330.13 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. നാളെ(ഒക്ടോബർ 2) മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറിന് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

'വാഴ്‌വേ മായം..'; ബാച്ച്ലർ പാർട്ടി D’EUX’ ഗാനം എത്തി; ആലാപനം ശ്രീനാഥ് ഭാസിയും മമ്ത മോഹൻദാസും
റാമിന്‍റെ ഫ്രെയ്‍മില്‍ നിവിനും സൂരിയും ഇന്ന് മുതല്‍; 'ഏഴ് കടല്‍ ഏഴ് മലൈ' ജൂക്ബോക്സ് എത്തി