ദൃശ്യവിസ്മയമായി ഒരു ഗാനം; 'സൈറ നരസിംഹ റെഡ്ഡി' വീഡിയോ സോംഗ്

Published : Sep 29, 2019, 09:07 PM IST
ദൃശ്യവിസ്മയമായി ഒരു ഗാനം; 'സൈറ നരസിംഹ റെഡ്ഡി' വീഡിയോ സോംഗ്

Synopsis

തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം തീയേറ്ററുകളിലെത്തും. 

ചിരഞ്ജീവി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'സൈറ നരസിംഹ റെഡ്ഡി'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'ഓ സൈറ..' എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്.

285 കോടിയാണ് സെയ്‌റ നരസിംഹ റെഡ്ഡിയുടെ ബജറ്റ്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, കിച്ച സുദീപ് തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. 

കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ആണ് നിര്‍മ്മാണം. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ