ജസ്റ്റിന്‍ വര്‍​ഗീസിന്‍റെ മനോഹര ഈണം, 'ഓടും കുതിര ചാടും കുതിര'യിലെ ആദ്യ ​ഗാനം എത്തി

Published : Aug 22, 2025, 08:41 AM IST
Odum Kuthira Chaadum Kuthira first song Duppattawaali fahadh faasil kalyani

Synopsis

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യ്ക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം. ഓണം റിലീസ്

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലെ ആദ്യ ​ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ദുപ്പട്ട വാലിയെന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വര്‍​ഗീസ്. തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്ഗെയും അനില രാജീവുമാണ് ദുപ്പട്ട വാലിയെന്ന റൊമാന്റിക് സോം​ഗ് പാടിയിരിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29 നാണ് തിയറ്ററുകളിൽ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയ താരവും സംവിധായകനുമായ അൽത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകർക്കുള്ള ഓണ സമ്മാനം കൂടെയാണ്.

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്