പ്രണയാര്‍ദ്രമായ് ഒമര്‍ ലുലുവിന്റെ ഹിന്ദി ആല്‍ബം; സര്‍പ്രൈസായി വിനീത് ശ്രീനിവാസനും, വീഡിയോ

Web Desk   | Asianet News
Published : Feb 13, 2021, 01:17 PM ISTUpdated : Feb 13, 2021, 01:35 PM IST
പ്രണയാര്‍ദ്രമായ് ഒമര്‍ ലുലുവിന്റെ ഹിന്ദി ആല്‍ബം; സര്‍പ്രൈസായി വിനീത് ശ്രീനിവാസനും, വീഡിയോ

Synopsis

പുതുമുഖങ്ങളായ അജ്മൽ ഖാനും ജുമാന ഖാനുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 

പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമർലുലുവിന്റെ ഹിന്ദി ആൽബം ‘തു ഹി ഹെ മേരി സിംദഗി’. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആൽബത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ബോളിവുഡ് ഗാനങ്ങളുടെ തനിമ ഒട്ടും ചോരാതെയാണ് ആൽബത്തിന്റെ ചിത്രീകരണവും നിർമ്മാണവും.

ഹിന്ദിയിൽ രചന നിർവ്വഹിച്ച ഗാനത്തിനിടെ മലയാളം വരികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മലയാളം വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. നിഖിൽ ഡിസൂസയാണ് ഹിന്ദി വരിക്ക് ശബ്ദം നൽകിയത്.

പുതുമുഖങ്ങളായ അജ്മൽ ഖാനും ജുമാന ഖാനുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മറ്റ് പുതുമുഖ താരങ്ങളും പാട്ടിൽ എത്തുന്നുണ്ട്. പാട്ടിന്റെ ആശയവും നിർമ്മാണവും ഒമർലുലുവാണ് നിർവ്വഹിച്ചത്. ദുബായിലാണ് ആൽബത്തിന്റെ ചിത്രീകരണം നടന്നത്.

അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീത സംവിധാനവും, അച്ചു വിജയൻ ചിത്ര സംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ആൽബം നിർമ്മിക്കുന്നത്.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി