ഓണത്തെ വരവേൽക്കാം; ശ്രദ്ധേയമായി 'ഓർമ്മയിലൊരു ഊഞ്ഞാൽ'

Published : Aug 17, 2020, 04:48 PM IST
ഓണത്തെ വരവേൽക്കാം; ശ്രദ്ധേയമായി 'ഓർമ്മയിലൊരു ഊഞ്ഞാൽ'

Synopsis

പൂക്കളങ്ങളും പൂവിളികളും ഓണക്കളികളും സദ്യയുമെല്ലാം നിറയുന്ന ഓണക്കാലത്തെ മനോഹരമായാണ് ഓർമയിലൊരു ഊഞ്ഞാലിൽ അവതരിപ്പിച്ചിരിക്കുന്നത്

കോവിഡ് മഹാമാരിയുടെ കാലത്ത്  ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ സമ്മാനിക്കുകയാണ് 'ഓർമ്മയിലൊരു ഊഞ്ഞാൽ' എന്ന സംഗീത ആൽബം.

പൂക്കളങ്ങളും പൂവിളികളും ഓണക്കളികളും സദ്യയുമെല്ലാം നിറയുന്ന ഓണക്കാലത്തെ മനോഹരമായാണ് ഓർമ്മയിലൊരു ഊഞ്ഞാലിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാക്സൺ തോമസ് ഒരുക്കിയിരിക്കുന്ന സംഗീത ആൽബത്തിന് ജിക്സൺ തോമസാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അനു രഞ്ജിതാണ് ഗാന രചന. അജേഷ്, ജിക്സൺ,അശ്വതി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അലൻസിയ, അമൃത, കാർത്തിക, ഐശ്വര്യ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. ഓണ ഓർമ്മകൾ സമ്മാനിച്ച് മികച്ച ദൃശ്യവിരുന്നിൽ ഇഴ ചേർന്നുള്ള ഗാനാവതരണം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്