ആലാപനം ചിത്രയും സൂരജ് സന്തോഷും; 'ഒരു റൊണാള്‍ഡോ ചിത്ര'ത്തിലെ ഗാനമെത്തി

Published : Aug 12, 2025, 11:27 PM IST
Oru Ronaldo Chithram movie song

Synopsis

ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു

കുടുംബബന്ധങ്ങളെ, സ്നേഹബന്ധങ്ങളെ, സൗഹൃദങ്ങളെയൊക്കെ ഏറെ ആഴത്തിൽ സ്പർ‍ശിക്കുന്ന സിനിമയായി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി തുടരുകയാണ് ഒരു റൊണാള്‍ഡോ ചിത്രം എന്ന സിനിമ. റിനോയ് കല്ലൂർ‍ - അശ്വിൻ ജോസ് സിനിമയായ 'ഒരു റൊണാള്‍ഡോ ചിത്ര'ത്തിലെ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നു പാടിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'മേലേ മാനത്ത് നീയേ മടിയിൽ...' എന്ന ഗാനത്തിന് ജോ പോൾ വരികളെഴുതി ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു.

നാല് കുഞ്ഞൻ സിനിമകള്‍ കോർത്തുവെച്ച ഒരു ആന്തോളജി ഘടനയിലുള്ള 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയിൽ സ‌ങ്കീർത്തനങ്ങൾ, വസൂരി, മൈ ബാൽക്കണി, ടോമി എന്നീ ഷോർട്ട് ഫിലിമുകളാണുള്ളത്. ഒരു സംവിധായകന്‍റെ പാഷന് പിന്നാലെയുള്ള യാത്രയിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രം മനസ്സ് നിറയ്ക്കുന്ന ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചിട്ടുള്ളത്. ചിത്രത്തിലെ അമ്മമാരുടേയും അവരുടെ മക്കളുടേയും ജീവിതമുഹൂർത്തങ്ങളിലൂടെയാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്.

പേറ്റുനോവിന്‍റെ നൊമ്പരം ഉള്ളിലൊളിപ്പിച്ച പാട്ട് എന്ന് ചുരുക്കി പറയാവുന്നതാണ് ഗാനം. ഒറ്റപ്പെടലിന്‍റെ, അനാഥത്വത്തിന്‍റെ, തള്ളിപ്പറയലുകളുടെ, പിരിമുറുക്കങ്ങളുടെ, പ്രതികാരത്തിന്‍റെയൊക്കെ വേദനയും നിസ്സഹായതയും ഗാനത്തിൽ ഇഴചേർത്തിട്ടുണ്ട്. ഒരു സംവിധായകന്‍റെ മനസ്സിൽ ഓരോ കഥാപാത്രങ്ങൾ രൂപപ്പെട്ടുവരുന്നത് എങ്ങനെയെന്നും ഗാനം വരച്ചുകാണിക്കുന്നുണ്ട്. ഫുൾ ഫിലിം സിനിമാസിന്‍റെ ബാനറിൽ എത്തിയ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഒട്ടേറെ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങളൊരുക്കിയിട്ടുള്ള റിനോയ് കല്ലൂരാണ്. സ്നേഹം, സൗഹൃദം, പ്രതികാരം, കുടുംബബന്ധങ്ങള്‍, മാനുഷിക വികാരങ്ങൾ തുടങ്ങി ഒട്ടേറെ അടരുകളിലൂടെ കടന്നുപോകുന്ന സിനിമ ഒരു ടോട്ടൽ ഫാമിലി എന്‍റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

ചൈതന്യ പ്രകാശാണ് ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത്. മനസ്സ് കവരുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ഇന്ദ്രൻസ് പി.കെ അരവിന്ദൻ എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തിയിരിക്കുന്നു. ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോൻ, മേഘനാഥൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത, കലാഭവൻ റഹ്മാൻ, മിഥുൻ എം ദാസ്, തുഷാര പിള്ള, മാസ്റ്റർ ദർശൻ മണികണ്ഠൻ, റീന മരിയ, അർജുൻ ഗോപാൽ, വർഷ സൂസൻ, കുര്യൻ, സുപർണ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

നിർമ്മാണം: ഫുള്‍ഫിൽ സിനിമാസ്, ഛായാഗ്രഹണം: പിഎം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം: ദീപക് രവി, ഗാനരചന: ജോപോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, ഗാനാലാപനം: കെഎസ് ചിത്ര, കാർത്തിക്, ട്രൈബ് മാമ മേരികാളി, ഹരിചരൺ, സൂരജ് സന്തോഷ്, അനില രാജീവ്, ആവണി മൽഹാർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബൈജു ബാലൻ, അസോസിയേറ്റ് ഡയറക്ടർ: ജിനു ജേക്കബ്, അസോസിയേറ്റ് എഡിറ്റർ: ശ്യാം കെ പ്രസാദ്, സൗണ്ട് ഡിസൈൻ: പ്രശാന്ത് ശശിധരൻ, സൗണ്ട് റെക്കോ‍ർഡിംഗ് ആൻഡ് ഫൈനൽ മിക്സിംഗ്: അംജു പുളിക്കൻ, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരയ്ക്കൽ, ഫിനാൻസ് മാനേജർ: സുജിത്ത് പി ജോയ്, കോസ്റ്റ്യും: ആദിത്യ നാനു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അൻസാദ്, കളറിസ്റ്റ്: രമേഷ് അയ്യർ, സ്റ്റിൽസ്: ടോംസ് ജി ഒറ്റപ്ലാവൻ, ഡിസൈൻ: റിവർസൈഡ് ഹൗസ്, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്. വിതരണം ഫുൾഫിൽ സിനിമാസ് ത്രൂ തന്ത്ര മീഡിയ റിലീസ്. പിആർഒ പ്രജീഷ് രാജ് ശേഖർ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്