Bheemante Vazhi Song | 'കാറ്റൊരുത്തീ'; 'ഭീമന്‍റെ വഴി'യിലെ ആദ്യ ഗാനം

Published : Nov 19, 2021, 06:52 PM IST
Bheemante Vazhi Song | 'കാറ്റൊരുത്തീ'; 'ഭീമന്‍റെ വഴി'യിലെ ആദ്യ ഗാനം

Synopsis

മുഹ്‍സിന്‍ പരാരിയുടെ വരികള്‍

'തമാശ'യുടെ സംവിധായകന്‍ അഷ്‍റഫ് ഹംസയുടെ (Ashraf Hamza) പുതിയ ചിത്രമാണ് 'ഭീമന്‍റെ വഴി' (Bheemante Vazhi). കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ചെമ്പന്‍ വിനോദ് ജോസിന്‍റേതാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

'കാറ്റൊരുത്തീ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‍സിന്‍ പരാരിയാണ്. വിഷ്‍ണു വിജയ് ആണ് സംഗീതം പകര്‍ന്നതും ആലാപനവും. ചിന്നു ചാന്ദ്‍നി നായികയാവുന്ന ചിത്രത്തില്‍ ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിംഗ് നിസാം കാദിരി, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ആക്ഷന്‍ സുപ്രീം സുന്ദര്‍, നൃത്തസംവിധാനം ശ്രീജിത്ത് പി ഡാസ്‍ലേഴ്സ്, മേക്കപ്പ് ആര്‍ ജി വയനാടന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്. ചിത്രം ഡിസംബര്‍ 3ന് തിയറ്ററുകളില്‍ എത്തും.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്