'മിന്നല്‍വള' കൂട്ടുകെട്ട് വീണ്ടും, 'പള്ളിച്ചട്ടമ്പി'യിലെ ഗാനം 'കാട്ടുചെമ്പകം' പുറത്തെത്തി

Published : Feb 12, 2026, 11:28 PM IST
 Pallichattambi Kaattuchembakam Video Song tovino thomas

Synopsis

ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'കാട്ടുചെമ്പകം' പുറത്തിറങ്ങി.

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക്ക് മേക്കർ ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. 2025ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയുമുണ്ട് ‘കാട്ടുചെമ്പക'ത്തിന്. ഇത്തവണ വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇറങ്ങിയ ഈ ഗാനം ട്രെൻഡ് ആകുമെന്നാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍. ഗാന രംഗത്തിൽ ടോവിനോയ്ക്കൊപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരു പോലെ ശ്രദ്ധ നേടുന്ന ഗായകനായ വിശാൽ മിശ്ര, റിലീസിന് തയ്യാറെടുക്കുന്ന ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകനി’ലും ‘ഒരു പേരെ വരലാർ’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചതും വിശാൽ മിശ്രയാണ്. കൽക്കി, ഫോറൻസിക്, ഐഡന്റിറ്റി, നരിവേട്ട എന്നീ ടോവിനോ തോമസ് ചിത്രങ്ങൾക്ക് വേണ്ടി മുൻപ് ജേക്ക്സ് ബിജോയ് സംഗീതം പകർന്നിരുന്നു. തുടർച്ചയായി ഹിറ്റ് ട്രാക്കുകൾ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ജേക്ക്സ് ബിജോയ് ഇപ്പോൾ മലയാള സിനിമയിലെ കറന്റ് സെൻസേഷനായ സംഗീത സംവിധായകനാണെന്നത് സംശയാതീതമായ കാര്യമാണ്. ഈയിടെ ആരാധകരുമായി സംവദിക്കുന്നതിനടയിൽ ബോളീവുഡ് സൂപ്പർ താരം രൺബീർ കപൂറും ജേക്ക്‌സ് ബിജോയിയുടെ 'ലോക'യിലെ മ്യൂസിക്കിനെ പറ്റി എടുത്ത് പറയുകയുണ്ടായതും ശ്രദ്ധേയമായിരുന്നു.

സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

മലയാളത്തിലെ മറ്റു നിരവധി പ്രമുഖ താരങ്ങളും പള്ളിച്ചട്ടമ്പിയിൽ അണിനിരക്കുന്നു. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' ഏപ്രിൽ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ; 'പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിൾ ഫെബ്രുവരി 12ന്
കെ-പോപ്പ് ചരിത്രത്തിൽ സുവർണ്ണ അധ്യായം; ബ്രസീലിയൻ കാർണിവലിൽ 'NMIXX' എത്തുന്നു