ലിയോയിലെ 'സൈക്കോ കില്ലറുടെ' മ്യൂസിക്ക് വീഡിയോ; ഗസ്റ്റായി ലോകേഷ് കനകരാജ്.!

By Web TeamFirst Published Oct 27, 2023, 10:08 AM IST
Highlights

അതേ സമയം ലിയോയിലെ വേഷത്തില്‍ കൈയ്യടി ലഭിക്കുന്നതിന് പിന്നാലെ തന്‍റെ പുതിയ മ്യൂസിക് വീഡിയോ ഇറക്കിയിരിക്കുകയാണ് സാന്‍റി മാസ്റ്റര്‍. 

ചെന്നൈ: ലിയോ എന്ന ലോകേഷ് കനകരാജ് ചിത്രം തീയറ്ററില്‍ മികച്ച വിജയം നേടുകയാണ്. ദളപതി വിജയിയുടെ വ്യത്യസ്തമായ പ്രകടനത്തോടൊപ്പം ചിത്രത്തിലെ മറ്റുതാരങ്ങളും വളരെ ശ്രദ്ധേയമായ വേഷമാണ് ചിത്രത്തില്‍ ചെയ്യുന്നത്. അതില്‍ എടുത്തു പറയേണ്ട പേരാണ് കൊറിയോഗ്രാഫറും നടനുമായ സാന്‍റിയുടെത്. ഒരു സൈക്കോ കില്ലറായി എത്തുന്ന സാന്‍റിയുടെ പ്രകടനം ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

അതേ സമയം ലിയോയിലെ വേഷത്തില്‍ കൈയ്യടി ലഭിക്കുന്നതിന് പിന്നാലെ തന്‍റെ പുതിയ മ്യൂസിക് വീഡിയോ ഇറക്കിയിരിക്കുകയാണ് സാന്‍റി മാസ്റ്റര്‍. പാസ്റ്റ് ഈസ് പാസ്റ്റ് എന്ന വീഡിയോയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ലിയോ സംവിധായകന്‍ ലോകേഷ് കനകരാജാണ്. ഒരു ടിവിയില്‍ സാന്‍റി മാസ്റ്ററുടെ വീഡിയോ സംബന്ധിച്ച ന്യൂസ് കാണുന്ന ലോകേഷിനെയാണ് ആദ്യം കാണിക്കുന്നത്. 

വൈശാഖ് എഴുതി സംഗീതം നല്‍കി ആലപിച്ച ഗാനത്തിന് ചുവട് ഒരുക്കി പെര്‍ഫോം ചെയ്യുന്നത് സാന്‍റി മാസ്റ്ററാണ്. തിങ്ക് മ്യൂസിക്ക് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും ഗാനം ഇതിനകം ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ലോകേഷ് ചിത്രമായ വിക്രത്തിലെ ഗാനത്തില്‍ കമല്‍ഹാസന് ചുവട് ഒരുക്കിയത് സാന്‍റി മാസ്റ്ററായിരുന്നു.

തമിഴ് സിനിമയിലെ തിരക്കേറിയ കൊറിയോഗ്രാഫറാണ് സാന്‍റി. ഒപ്പം തന്നെ ചെറിയ വേഷങ്ങളും സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ വേഷമാണ് ഇദ്ദേഹം ലിയോയില്‍ ചെയ്തത്. ഇതിലെ സൈക്കോ കില്ലറുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. 

അതേ സമയം വേഗത്തില്‍ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡും വിജയ്‍യുടെ ലിയോയുടെ പേരിലാണ്. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. 

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, എന്നിവരും വേഷമിടുന്നു.

'സംഭവം ഇറുക്ക്': ലിയോയില്‍ മാത്യുവിനെ വിജയിയുടെ മകനായി ലോകേഷ് നിശ്ചയിച്ചത് വെറുതെയല്ല.!

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രപ്പോസല്‍ വീഡിയോയുമായി കാമുകന്‍

 

click me!