Kunjeldho Song : 'പെണ്‍പൂവേ കണ്ണില്‍'; ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ ആസിഫ് അലി ചിത്രത്തിലെ ഗാനം

Published : Nov 26, 2021, 11:25 PM IST
Kunjeldho Song : 'പെണ്‍പൂവേ കണ്ണില്‍'; ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ ആസിഫ് അലി ചിത്രത്തിലെ ഗാനം

Synopsis

ക്രിസ്‍മസ് റിലീസ് ആണ് ചിത്രം

ആസിഫ് അലിയെ (Asif Ali) നായകനാക്കി മാത്തുക്കുട്ടി (RJ Mathukkutty) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെല്‍ദോ' (Kunjeldho). ഷാന്‍ റഹ്മാന്‍ (Shaan Rahman) സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്‍റെ ലിറിക്കല് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. 'പെണ്‍പൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. ലിബിന്‍ സ്‍കറിയ, കീര്‍ത്തന എസ് കെ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. 

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോ നായകനായ കല്‍ക്കിക്കു ശേഷം ഈ ബാനര്‍ നിര്‍മ്മിച്ച ചിത്രമാണ് കുഞ്ഞെല്‍ദോ. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ഈ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നീട്ടുകയായിരുന്നു. ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24ന് എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. സെഞ്ചുറി ഫിലിംസ് ആണ് വിതരണം.

PREV
Read more Articles on
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്