'ദിനേശന്റെ നിരാശ'യ്ക്ക് ഷാന്‍ റഹ്മാന്റെ മെലഡി; 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ പാട്ട്

Published : Sep 25, 2019, 06:58 PM IST
'ദിനേശന്റെ നിരാശ'യ്ക്ക് ഷാന്‍ റഹ്മാന്റെ മെലഡി; 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ പാട്ട്

Synopsis

ലവ് ആക്ഷന്‍ ഡ്രാമയിലെ വീഡിയോ ഗാനം. സംഗീതം പകര്‍ന്നിരിക്കുന്നതും പാടിയിരിക്കുന്നതും ഷാന്‍ റഹ്മാന്‍.

നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ പുതിയ വീഡിയോഗാനം എത്തി. 'പൊന്‍വിളക്കായ്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബികെയാണ്. സംഗീതം പകര്‍ന്നതും പാടിയിരിക്കുന്നതും ഷാന്‍ റഹ്മാന്‍.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇടവേളയ്ക്ക് ശേഷം നയന്‍താരയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയായിരുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും പേരിലൂടെയും പ്ലോട്ടിലെ ചില്ലറ സാമ്യത്തിലൂടെയും പുനരവതരിക്കുകയാണ് ചിത്രത്തില്‍. നിവിന്‍ പോളി ദിനേശന്‍ ആകുമ്പോള്‍ ശോഭയായാണ് നയന്‍ താര ചിത്രത്തിലെത്തുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി