ജസ്റ്റിന്‍ വര്‍​ഗീസിന്‍റെ സം​ഗീതം, ആലാപനത്തില്‍ ഒപ്പം രമ്യ നമ്പീശന്‍; ഓണപൂപ്പാട്ടുമായി ഏഷ്യാനെറ്റ്

Published : Aug 26, 2025, 04:41 PM IST
Poopaattu by asianet for onam Justin Varghese Ramya Nambessan

Synopsis

ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി, ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്

ഓണത്തിന് ഏറെ പ്രത്യേകതകളുള്ള ഒരു ​ഗാനം പുറത്തുവിട്ട് ഏഷ്യാനെറ്റ്. ലോകത്തിലെ ആദ്യത്തെ ഓണപൂപ്പാട്ട് എന്ന വിശേഷണത്തോടെ എത്തിയിരിക്കുന്ന ​ഗാനം ലോഞ്ച് ചെയ്തത് ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഇക്കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ആണ്. ജസ്റ്റിൻ വർഗീസ്, രമ്യ നമ്പീശന്‍ എന്നിവരുമായി ചേർന്നാണ് ​ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി, ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കി ഒരു മനോഹരഗാനം സൃഷ്ടിച്ചിരിക്കുകയാണ്. സ്വന്തം പറമ്പിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയിരുന്ന പഴയ ഓണകാലത്തെ ഇത് ഓർമ്മപ്പെടുത്തുന്നു.

നമ്മുടെ പൂർവികർ ഓരോ പൂവും ഓരോ പ്രത്യേക കാരണത്താലാണ് പൂക്കളത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ കാലക്രമത്തിൽ ആ അറിവ് പലതും നഷ്ടപ്പെട്ടു. ഈ വീഡിയോ അവയുടെ മഹത്വം വീണ്ടും ഓർമ്മിപ്പിക്കുകയും കുടുംബവും സുഹൃത്തുക്കളും ചേർന്ന് പൂക്കൾ പറിക്കാൻ പോകുന്ന മധുരമായ ഓർമ്മകൾ തിരികെ കൊണ്ടുവരുകയും ചെയ്യും. ഓരോ പൂവിനും ശാസ്ത്രീയവും സാംസ്കാരികവും ആത്മീയവും കാലാവസ്ഥാനുസൃതവുമായ അർത്ഥമുണ്ട്. ഉദാഹരണത്തിന് തുമ്പപ്പൂ വിശുദ്ധമായി കരുതപ്പെടുന്ന പൂവാണ്. മുക്കുറ്റി ഭാഗ്യവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. തെച്ചി ഭക്തിയെയും ശക്തിയെയും പ്രതിനിധീകരിക്കുന്നു. ഇങ്ങനെ ഓരോ പൂവിനും പ്രത്യേക അർത്ഥങ്ങളുണ്ട്. ഇവയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പൂപ്പാട്ടെന്ന് അണിയറക്കാര്‍ വിശദീകരിക്കുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്