Manikka Vinayagam Passes Away : പ്രശസ്ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു

Web Desk   | Asianet News
Published : Dec 27, 2021, 01:16 PM ISTUpdated : Dec 27, 2021, 01:24 PM IST
Manikka Vinayagam Passes Away : പ്രശസ്ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു

Synopsis

തമിഴ് ചിത്രം 'തിരുട തിരുടി'യിൽ നടൻ ധനുഷിന്‍റെ അച്ഛനായുള്ള അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ചെന്നൈ: പ്രശസ്ത പിന്നണി ​ഗായകനും നടനുമായ മാണിക്ക വിനായകം(Manikka Vinayagam) അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. പ്രിയ ​ഗായകന്റെ വിയോ​ഗത്തിൽ കെ എസ് ചിത്ര ഉൾപ്പടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. 

തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ വിനായകം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു. വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിലും 
അദ്ദേഹം അഭിനയിച്ചു. 

പ്രശസ്ത ഭരതനാട്യം മാസ്റ്റർ വാഴുവൂർ രാമയ്യ പിള്ളയുടെ ഇളയ മകനാണ് മാണിക്ക വിനായകം. നിരവധി താരങ്ങളുടെ അച്ഛൻ വേഷത്തിലൂടെ മാണിക്ക വിനായകം രംഗത്തു വന്നിട്ടുണ്ട്. തമിഴ് ചിത്രം 'തിരുട തിരുടി'യിൽ നടൻ ധനുഷിന്‍റെ അച്ഛനായുള്ള അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ദിൽ', 'യുദ്ധം സെയ്', 'വേട്ടൈക്കാരൻ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിലെത്തി. 'കലൈമാമണി', 'ഇസൈമേധൈ' തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏതാനും സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തുന്നത്. 

PREV
click me!

Recommended Stories

മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ
മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'