പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച മമ്മൂട്ടി; 'പുഴു' വീഡിയോ സോംഗ്

By Web TeamFirst Published Jul 30, 2022, 8:33 PM IST
Highlights

സോണി ലിവിലൂടെ മെയ് 12 ന് എത്തിയ ചിത്രം

മമ്മൂട്ടിയുടേതായി (Mammootty) ഈ വര്‍ഷമെത്തിയ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു പുഴു (Puzhu). ഒരു സംവിധായികയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിച്ച ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് എത്തിയത്. മെയ് 12 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ജാതിയുടെ രാഷ്ട്രീയം പറഞ്ഞ ഗൌരവമേറിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ആയി വന്നിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവദാസ് പൊയില്‍ക്കാവും ആലപിച്ചിരിക്കുന്നത് അതുല്‍ നറുകരയുമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഗാനം പുറത്തെത്തിയിരിക്കുന്നത്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും കൌതുകമായിരുന്നു. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. 

ALSO READ : 'പാക്കപ്പ്' വിളി ഇല്ല, പകരം ഒരു നിശബ്‍ദ പ്രാര്‍ഥന; 'ബറോസ്' പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.

click me!