'പൊങ്കാല'യിലെ ഗാനം പുറത്തിറക്കിയത് ഡോൾബി അറ്റ്മോസിൽ; ചിത്രത്തിന്‍റെ റിലീസ് ഡിസംബർ 5 ന്

Published : Nov 20, 2025, 09:12 PM IST
Ravinte Ekantha Video Song from pongala movie sreenath bhasi ranjin raj

Synopsis

ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല' എന്ന ചിത്രത്തിലെ 'രാവിന്‍റെ ഏകാന്ത സ്വപ്നങ്ങളായ്' എന്ന മെലഡി ഗാനം പുറത്തിറങ്ങി. 

ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' എന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തിറക്കി. 'രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ്' എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥാംശത്തോട് ചേർന്ന് നിൽക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകി അഭയ് ജോധ്പുർകാർ, സിതാര കൃഷ്ണകുമാർ എന്നിവർ പാടിയിരിക്കുന്ന മനോഹരമായ ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററിൽ ഡോൾബി അറ്റ്മോസിലാണ് പാട്ട് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള മ്യൂസിക് ലോഞ്ചും മലയാള സിനിമയിൽ തന്നെ ആദ്യമായാണ്. ഡോൾബി അറ്റ്മോസ് മ്യൂസിക് സിസ്റ്റം ഉള്ള കാറിലും പാട്ട് പ്ലേ ചെയ്ത് താരങ്ങൾ കേട്ടു. വേറിട്ട് നിന്ന ഒരു ലോഞ്ച് ആയിരുന്നു എന്ന് തന്നെ പറയാം. ചിത്രത്തിലെ നായിക യാമി സോന, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, സംവിധായകൻ എ.ബി ബിനിൽ, ചിത്രത്തിലെ മറ്റൊരു താരം ഇന്ദ്രജിത്ത്, ഡോൾബി അറ്റ്മോസ് ടീം എന്നിവരും ലോഞ്ചിൽ പങ്കെടുത്തു. ഡിസംബർ 5 ന് തിയറ്ററുകളിൽ എത്തുന്ന 'പൊങ്കാല'യുടേതായി പുറത്തിറങ്ങിയ മറ്റു രണ്ടു പാട്ടുകളും ശ്രദ്ധേയമായിരുന്നു.

എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്‍‍മെന്‍റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ "മഞ്ഞുമ്മൽ ബോയ്സ്" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു.

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദ്ദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ, സംഗീതം രഞ്ജിൻ രാജ്, മേക്കപ്പ് അഖിൽ ടി.രാജ്, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, ആർട്ട് നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ, ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര, സ്റ്റിൽസ് ജിജേഷ് വാടി, ഡിസൈൻസ് അർജുൻ ജിബി, മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്