പ്രണയ നായകനായി അജു; 'സാജന്‍ ബേക്കറി'യിലെ വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം

Published : Sep 10, 2020, 07:17 PM ISTUpdated : Sep 10, 2020, 07:42 PM IST
പ്രണയ നായകനായി അജു; 'സാജന്‍ ബേക്കറി'യിലെ വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം

Synopsis

'തോരാമഴലിലും' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസ് ആണ്. സംഗീതം പ്രശാന്ത് പിള്ള

അജു വര്‍ഗീസിനെ നായകനാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സാജന്‍ ബേക്കറിയിലെ വീഡിയോ ഗാനം എത്തി. 'തോരാമഴലിലും' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസ് ആണ്. സംഗീതം പ്രശാന്ത് പിള്ള. വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നവരാണ് ഫേസ്ബുക്കിലൂടെ ഗാനം അവതരിപ്പിച്ചത്.

'സാജന്‍ ബേക്കറി സിന്‍സ് 1962' എന്ന് മുഴുവന്‍ പേരുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്