നിറവയറിൽ സാമന്ത; 'ശാകുന്തള'ത്തിലെ മനോഹര മെലഡി എത്തി

By Web TeamFirst Published Feb 1, 2023, 10:33 PM IST
Highlights

ദേവ് മോഹൻ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്.

സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. 'ഏല‍േലോ ഏലേലോ' എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് മണി ശർമ്മയാണ്. കൈലാസ് ഋഷി വരികൾ എഴുതിയ ​ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണിയാണ്. ഇദ്ദേഹം തന്നെയാണ് മലയാളം വെർഷനും പാടിയിരിക്കുന്നത്. 

ശാകുന്തളത്തിൽ മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. ചിത്രം ഫെബ്രുവരി 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിന് എത്തും. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. 

അതേസമയം, 'പുള്ളി' എന്ന ചിത്രമാണ് ദേവ് മോ​ഹന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് റോബിന്‍ രാധാകൃഷ്ണന്‍; പല പാര്‍ട്ടിക്കാരും സമീപിച്ചിട്ടുണ്ടെന്നും താരം

യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.  വാടക ​​ഗർഭധാരണത്തിന്റെ പുറകിൽ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തി കയ്യടി നേടിയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയുടെ സിരീസില്‍ പ്രധാന കഥാപാത്രമാകാന്‍ ഒരുങ്ങുകയാണ് സാമന്ത ഇപ്പോള്‍. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍. 

click me!