
കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായ പ്രദീപ് ബാബു രചനയും സംവിധാനം നിർവഹിച്ച 'സഞ്ചാരി തുമ്പി' എന്ന മ്യൂസിക്കൽ ഷോർട്ട് മൂവി മാർച്ച് 8 വനിതാ ദിനത്തിൽ വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. മില്ലേനിയം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലും പ്രമുഖ സിനിമാതാരങ്ങളുടെ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പേജുകളിലൂടേയുമായിരിക്കും ആൽബം റിലീസ്.
സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം നൽകി ആൽബം എഡിറ്റ് ചെയ്തതും സംവിധായകൻ പ്രദീപ് ബാബു തന്നെയാണ്. ഗോകുൽ പ്രസാദ്, നൗറീൻ ബിജുമോൻ, സഫാൻ ബിജുമോൻ എന്നിവർ ചേർന്നാണ് 'സഞ്ചാരി തുമ്പി യിലെ ഗാനം ആലപിച്ചിരിക്കുന്നത്.
റാസൽ ഖൈമ, ദുബൈ, ഷാർജ എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഈ മ്യൂസിക്കൽ ഷോർട്ട് മൂവിയിൽ നിഷ യൂസഫ്, സനീഷ് ചാക്യാർ, രശ്മി സനീഷ്, പി. പ്രസാദ് കുമാർ, ബിജുമോൻ, ഗോകുൽ, നൗറീൻ, സഫാൻ, അനന്തൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ജി.പി.സ്റ്റുഡിയോസിന്റെ ബാനറിൽ പ്രവാസികൾ ആയ പി.പ്രസാദ്കുമാറും, ബിജുമോൻ.എസും ചേർന്നാണ് "സഞ്ചാരി തുമ്പിയുടെ നിർമാണം.
ഓർക്കസ്ട്രേഷൻ : യാസിർ അഷ്റഫ്
ഡി.ഒ.പി: മുസ്തഫ അബൂബക്കർ, ഫയസ് സുലൈമാൻ
മേക്കപ്പ് : ആശാ റാണി ഗിരീഷ്
പിആർഒ : ഷാരോൺ ഓച്ചിറ