Sarkaru Vaari Paata : മഹേഷ് ബാബുവിനെ കുടുക്കിയ 'കലാവതി'; 'സര്‍ക്കാരു വാരി പാട്ട' വീഡിയോ സോം​ഗ്

Published : Jun 14, 2022, 07:13 PM ISTUpdated : Aug 09, 2022, 10:39 PM IST
Sarkaru Vaari Paata : മഹേഷ് ബാബുവിനെ കുടുക്കിയ 'കലാവതി'; 'സര്‍ക്കാരു വാരി പാട്ട' വീഡിയോ സോം​ഗ്

Synopsis

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുക മഹേഷ് ബാബുവാണ്.

ഹേഷ് ബാബു നായകനായി എത്തിയ  ചിത്രമാണ് 'സര്‍ക്കാരു വാരി പാട്ട'(Sarkaru Vaari Paata). കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിലെ ഫേമസ് ​ഗാനത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
.
കലാവതി എന്ന പാട്ടിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളോടെയുള്ള പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധനേടിയിരുന്നു. മഹേഷ് ബാബുവിന്റെ ബിസിനസുകാരനായ കഥാപാത്രത്തിന്റെ കാശ് തട്ടിയെടുക്കുന്ന കീര്‍ത്തിയുടെ കഥാപാത്രമാണ് വീഡിയോയില്‍ കാണുന്നത്. സിദ്ദ് ശ്രീറാം പാടിയ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് എസ്. തമന്‍ ആണ്. 

മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. കീര്‍ത്തി  സുരേഷിന് മികച്ച കഥാപാത്രമായിരുന്നു ചിത്രത്തില്‍.  സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും  'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  സംവിധായകൻ പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

Sarkaru Vaari Paata : മഹേഷ് ബാബുവിന്റെ 'സര്‍ക്കാരു വാരി പാട്ട' ആമസോണ്‍ പ്രൈമില്‍ വാടകയ്‍ക്ക്

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുക മഹേഷ് ബാബുവാണ്. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്