'അല വൈകുണ്ഠപുരമുലോ' ഹിന്ദി റീമേക്ക്; 'ഷെഹ്‍സാദ'യിലെ വീഡിയോ സോംഗ്

By Web TeamFirst Published Jan 16, 2023, 9:01 PM IST
Highlights

കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക

കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഹ്‍സാദ. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മുണ്ട സോണാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. പ്രീതം സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദൊസാഞ്ജ്, നിഖിത ഗാന്ധി എന്നിവരാണ്.

കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം പ്രീതം. ടി സിരീസ്, അല്ലു എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. രോഹിത് ധവാന്‍റേതാണ് അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ. ഫെബ്രുവരി 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ALSO READ : ലിജോയുടെ ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍; 'മലൈക്കോട്ടൈ വാലിബന്' 18 ന് ആരംഭം

ബോളിവുഡില്‍ താരമൂല്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് കാര്‍ത്തിക് ആര്യന്‍. കൊവിഡിനു ശേഷം ബോളിവുഡിന് ലഭിച്ച പല സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു കാര്‍ത്തിക് ആര്യന്‍ നായകനായ ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 2. രണ്ട് മാസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയോളം നേടിയിരുന്നു ചിത്രം. ഒരു വിജയത്തുടര്‍ച്ചയല്ലാതെ മറ്റൊന്നും ലക്ഷ്യമാക്കുന്നില്ല കാര്‍ത്തിക് ആര്യന്‍.

click me!