'ശിശിരമോ അരികിലോ'; 'ബാച്ച്‌ലർ പാർട്ടി Deux'ലെ സെക്കൻഡ് സിംഗിൾ പുറത്ത്

Published : Oct 30, 2026, 06:38 PM IST
Shishiramo Lyric Video Bachelor Party DEUX Amal Neerad Christo Xavier

Synopsis

ക്രിസ്റ്റോ സേവ്യർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.

അമൽ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux'ലെ സെക്കൻഡ് സിംഗിൾ 'ശിശിരമോ' പുറത്തിറങ്ങി. ക്രിസ്റ്റോ സേവ്യറിൻ്റെ ഈണത്തിന് വിനായക് ശശികുമാറിൻ്റേതാണ് വരികൾ. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോയായി എത്തിയിരിക്കുന്ന ഗാനം ഉള്ളം തൊടുന്നതാണ്. ചിത്രത്തിലേതായി അടുത്തിടെ ഇറങ്ങിയ ആദ്യ ലിറിക്കൽ വീഡിയോ 'വാഴ്‍വേ മായം' ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ 19 - നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിലെ പ്രധാന താരനിരയെ അണിനിരത്തിയുള്ള പോസ്റ്റർ ഇതിനകം ഏവരും ഏറ്റെടുത്തു കഴിഞ്ഞു. നടൻമാരായ കുഞ്ചാക്കോ ബോബൻ്റെയും ടൊവിനോ തോമസിന്റെയും നസ്‌ലൻ്റെയും സൗബിൻ്റെയും ഷറഫുദ്ദിൻ്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിൻ്റെയും ഷൈൻ ടോമിൻ്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിർമയിയുടേയും ഹൻസികയുടേയും പാരിസ് ലക്ഷ്മിയുടേയും പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നത് ഏറെ ചർച്ചയായിട്ടുണ്ട്.

14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

ജീവ നായകനാവുന്ന രാ വെങ്കട് ചിത്രം; 'തഗപ്പനി'ലെ ആദ്യ ഗാനം എത്തി
അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; ലോകേഷ് നായകനായ 'ഡിസി'യിലെ വീഡിയോ ഗാനം പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്