
അതിമനോഹരമായ ഒരു ഗസലുമായി സിത്താര കൃഷ്‍ണകുമാര്‍. പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ എന്ന ഗസലാണ് സിത്താര കൃഷ്‍ണകുമാര്‍ സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്.
ഗസല്‍ വീഡിയോ ഡോ. സജീഷ് എം ആണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിത്താര കൃഷ്‍ണകുമാറിനൊപ്പം ശ്രുതിയും രതീഷ് കുമാറും വീഡിയോയിലുണ്ട്. ചാലക്കുടിയിലെ രസഗുരുകുലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വലിയ പ്രതികരണമാണ് വീഡിയോയ്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.