'മാർകഴിക്കാറ്റേ നീ വന്ന നാട്ടില്‍'; പുതിയ ഗാനവുമായി സിത്താര കൃഷ്‍ണകുമാര്‍

Web Desk   | Asianet News
Published : Apr 04, 2020, 07:10 PM IST
'മാർകഴിക്കാറ്റേ നീ വന്ന നാട്ടില്‍'; പുതിയ ഗാനവുമായി സിത്താര കൃഷ്‍ണകുമാര്‍

Synopsis

സിത്താര കൃഷ്‍ണകുമാര്‍  പാടിയ പുതിയ പാട്ട് കേള്‍ക്കാം.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. കുറഞ്ഞകാലം കൊണ്ട് ഒട്ടേറെ മികച്ച ഗാനങ്ങള്‍ പാടി സംസ്ഥാന അവാര്‍ഡ് അടക്കം നേടി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ സിത്താര കൃഷ്‍ണ കുമാറിന്റെ പുതിയ ഗാനം പുറത്തുവിട്ടു.

ഏതെങ്കിലും സിനിമയ്‍ക്ക് വേണ്ടിയുള്ളതല്ല ഗാനം എന്നാണ് വ്യക്തമാകുന്നത്. ജിനേഷ് കുമാര്‍ എരമമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രാജൻ കരിവെള്ളൂരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മാർകഴിക്കാറ്റേ നീ വന്ന നാട്ടില്‍, സ്വപ്‍നത്തിന്‍ പൂന്തോട്ടമുണ്ടോ, ആതിരരാവില്‍ തൂമഞ്ഞുപെയ്യും, മോഹത്തിന്‍ പൂമ്പൊയ്‍കയുണ്ടോ
സിരകളിലാകെ പടരും സുഗന്ധം എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍. മികച്ച ഫീല്‍ ഉണ്ടാക്കുന്ന ഗാനമാണ് ഇതെന്നാണ് ആരാധകപക്ഷം.

PREV
click me!

Recommended Stories

മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ
മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'