രചന, സംവിധാനം, സംഗീതം, നായകന്‍ എല്ലാം ഹിപ്ഹോപ് തമിഴ; 'ശിവകുമാര്‍ പൊണ്ടാട്ടി' വീഡിയോ ഗാനം

By Web TeamFirst Published Jul 2, 2021, 6:03 PM IST
Highlights

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ റൊമാന്‍റിക് കോമഡി വെബ് സിരീസ് ആയ ട്രിപ്പിള്‍സിലൂടെ ശ്രദ്ധ നേടിയ മാധുരി ജയിന്‍ നായിക

തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകരാണ് 'ഹിപ്ഹോപ് തമിഴ' എന്ന് അറിയപ്പെടുന്ന ആദിത്യ വെങ്കടപതി എന്ന ആദിയും ആര്‍ ജീവയും. സിനിമാ ഗാനങ്ങളും സിംഗിള്‍സും പശ്ചാത്തല സംഗീതവുമൊക്കെ തയ്യാറാക്കി ശ്രദ്ധ നേടിയ ഇവര്‍ ഇപ്പോഴിതാ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. ആദി മാത്രമായി 2017ല്‍ ഒരു ചിത്രം (മീസയെ മുറുക്ക്) സംവിധാനം ചെയ്‍തിരുന്നുവെങ്കില്‍ ഇക്കുറി രണ്ടുപേരും ചേര്‍ന്നാണ് സംവിധാനം. സംവിധാനം മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം, വരികള്‍, സംഗീതം എന്നിവയെല്ലാം ഇരുവരും ചേര്‍ന്നാണ്. നായകനാവുന്നത് ആദിയും. ചിത്രത്തിലെ വീഡിയോഗാനം പുറത്തെത്തി.

ശിവകുമാര്‍ പൊണ്ടാട്ടി എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗാന മൈക്കിള്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ റൊമാന്‍റിക് കോമഡി വെബ് സിരീസ് ആയ ട്രിപ്പിള്‍സിലൂടെ ശ്രദ്ധ നേടിയ മാധുരി ജയിന്‍ ആണ് ചിത്രത്തിലെ നായിക. സത്യജ്യോതി ഫിലിംസ്, ഇന്‍ഡി റിബല്‍സ് എന്നീ ബാനറുകളില്‍ ഹിപ്ഹോപ് തമിഴ, സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവരാണ് നിര്‍മ്മാണം. തിങ്ക് മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ആറ് മണിക്കൂറിനുള്ളില്‍ നാലര ലക്ഷത്തിലേറെ കാഴ്ചകള്‍ വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!