ഇതുവരെ കണ്ടത് അഞ്ച് കോടിയിലധികം! 'ഭാരതി'ലെ സല്‍മാന്‍ ഖാന്റെ 'സ്ലോ മോഷന്‍' പാട്ട്

Published : May 13, 2019, 09:56 AM IST
ഇതുവരെ കണ്ടത് അഞ്ച് കോടിയിലധികം! 'ഭാരതി'ലെ സല്‍മാന്‍ ഖാന്റെ 'സ്ലോ മോഷന്‍' പാട്ട്

Synopsis

സല്‍മാന്‍ ഖാന്റെ 'ഭാരത്' എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ 18 മുതല്‍ 70 വയസ്സ് വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ഭാരതിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന ഘട്ടങ്ങളൊക്കെ കടന്നുവരുന്ന രീതിയിലായിരുന്നു നേരത്തേ പുറത്തെത്തിയ ട്രെയ്‌ലര്‍.  

'ടൈഗര്‍ സിന്ദാ ഹെ'യ്ക്ക് ശേഷമെത്തുന്ന സല്‍മാന്‍ ഖാന്റെ സോളോ ഹീറോ ചിത്രമാണ് 'ഭാരത്'. ടൈഗര്‍ സിന്ദാ ഹെയുടെയും സുല്‍ത്താന്റെയും സംവിധായകന്‍ അലി അബ്ബാസ് സഫര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. സല്‍മാന്‍ ഖാന്റെ 'ഭാരത്' എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ 18 മുതല്‍ 70 വയസ്സ് വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ഭാരതിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന ഘട്ടങ്ങളൊക്കെ കടന്നുവരുന്ന രീതിയിലായിരുന്നു നേരത്തേ പുറത്തെത്തിയ ട്രെയ്‌ലര്‍. എന്നാല്‍ ട്രെയ്‌ലറിനേക്കാള്‍ ശ്രദ്ധ നേടുകയാണ് ഭാരതിലെ വീഡിയോ സോംഗ്.

'സ്ലോ മോഷന്‍' സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം യു ട്യൂബില്‍ സൂപ്പര്‍ഹിറ്റാണ്. ഇതുവരെ ലഭിച്ച ഹിറ്റുകള്‍ 5.2 കോടിയില്‍ അധികം. മേഘ്ദീപ് ബോസ് ആണ് സംഗീത സംവിധാനം. ഈദ് റിലീസ് ആയി എത്തുന്ന ചിത്രം ജൂണ്‍ അഞ്ചിന് തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി