ഔസേപ്പച്ചന്റെ ​ഗംഭീര മെലഡി; 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യിലെ പാട്ടെത്തി

Published : Oct 21, 2022, 06:10 PM IST
ഔസേപ്പച്ചന്റെ ​ഗംഭീര മെലഡി; 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യിലെ പാട്ടെത്തി

Synopsis

മലയാളത്തിന്‍റെ പ്രിയ നായിക ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'.

സുരാ‍ജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യിലെ ആദ്യ പാട്ടെത്തി. വാടരുതെ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. നിത്യ മാമ്മൻ ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പ്രഭ വർമ്മയാണ്. ആൻ ആ​ഗസ്റ്റിൻ നായികയായി എത്തുന്ന ചിത്രത്തിന്റെ പ്രണയ ​ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'. എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥ ആക്കിയിരിക്കുന്നത്. എം മുകുന്ദന്‍ തന്നെയാണ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയ നായിക ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'.

കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഴകപ്പൻ, പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പരസ്യകല ആന്‍റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കൂത്തുപറമ്പ്, പിആർഒ പി ആര്‍ സുമേരൻ. മാഹിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന സിനിമയുടെ ചിത്രീകരണം, ഈ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു.

'മൂന്ന് വർഷത്തിന് ശേഷമാണ് എന്റെ സിനിമ തിയറ്ററിൽ കാണുന്നത്, മോൺസ്റ്റർ ഏറ്റെടുത്തതിന് നന്ദി': ഹണി റോസ്

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്