ഡോണ്‍ വിന്‍സെന്‍റിന്‍റെ സംഗീതം; 'സുരേശനി'ലെ വീഡിയോ ഗാനം പുറത്തെത്തി

Published : May 20, 2024, 11:26 AM IST
ഡോണ്‍ വിന്‍സെന്‍റിന്‍റെ സംഗീതം; 'സുരേശനി'ലെ വീഡിയോ ഗാനം പുറത്തെത്തി

Synopsis

മലബാര്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യമുള്ള ഒന്നാണ്

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ചൂണ്ടലാണ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ഡോണ്‍ വിന്‍സെന്‍റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അലോഷി ആഡംസ് ആണ് പാടിയിരിക്കുന്നത്.

ആന്‍ട്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉണ്ടായിരുന്ന കഥാപാത്രമാണ് രാജേഷ് മാധവന്‍ അവതരിപ്പിച്ച ഓട്ടോ ഡ്രൈവര്‍ സുരേശന്‍. അതേ സുരേശനെയും സുരേശന്‍റെ കാമുകിയായ സുമലതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. 

മലബാര്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യമുള്ള ഒന്നാണ്. നാടകവേദിയോടുള്ള മലബാറിന്‍റെ താല്‍പര്യത്തിനുള്ള ട്രിബ്യൂട്ട് കൂടിയാവുന്നുണ്ട് ചിത്രം. ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും ജയ് കെയും വിവേക് ഹര്‍ഷനും ചേര്‍ന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മനു ടോമി, രാഹുല്‍ നായര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, ഛായാഗ്രഹണം സബിന്‍ ഊരാളിക്കണ്ടി, പ്രൊഡക്ഷന്‍ ഡിസൈന്‍ കെ കെ മുരളീധരന്‍, എഡിറ്റിംഗ് ആകാശ് തോമസ്, സംഗീതം ഡോണ്‍ വിന്‍സെന്‍റ്, സൗണ്ട് ഡിസൈന്‍ അനില്‍ രാധാകൃഷ്ണന്‍. 

ALSO READ : ബംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്