'ആത്തി ഇവ യാരാ..'; സൂര്യ- നസ്രിയ ചിത്രം 'സീനി'ലെ ആദ്യ​ഗാനം റിലീസ് ചെയ്തു, സം​ഗീതം സുഷിൻ ശ്യാം

Published : Oct 08, 2026, 07:18 PM IST
Scene

Synopsis

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ, നസ്രിയ, നസ്‍ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സീൻ' എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ ആദ്യ തമിഴ് ചിത്രമാണിത്.

സൂര്യ- ജിത്തു മാധവൻ ചിത്രം സീനിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'ആത്തി ഇവ യാരാ..' എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം സുഷിൻ ശ്യാം ആണ്. സുഷിന്‍ ശ്യാമിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് സീന്‍. വിനായക് ആലപിച്ച ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് രാകേന്ദു മൗലി ആണ്. നസ്രിയയും സൂര്യയും ആണ് ​ഗാനരം​ഗത്ത് ഉള്ളത്. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും.

ആവേശവും രോമാഞ്ചവും ഒരുക്കിയ സംവിധായകനൊപ്പം സൂര്യ എത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തിലാണ്. നസ്‍ലെനും സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സീനിന്റെ മറ്റൊരു കൗതുകം. മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ നസ്‍ലെന്‍ വില്ലൻ വേഷത്തിലാണ് എത്തുകയെന്ന ചർച്ചകൾ ടീസറിന് പിന്നാലെ സിനിമാസ്വാദകർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിൽ എത്തും. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ വിജയചിത്രങ്ങൾക്ക് ശേഷമെത്തുന്ന സൂര്യ ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സൂര്യ ആരാധകരും.

തുടർച്ചയായി മൂന്നാം വിജയം സീനിലൂടെ സൂര്യ നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. സൂര്യയുടെ കരിയറിലെ 47-ാമത് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. സഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം വിനീത് ഉണ്ണി പാലോട്, സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലേ, സംഘട്ടനം ചേതൻ ഡിസൂസ, പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റു പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൺമണിയേ..കൺമൊഴിയേ..; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ ​ലിറിക് വീഡിയോ പുറത്തിറങ്ങി
സുഷിന്‍ ശ്യാമിന്‍റെ ആദ്യ തമിഴ് ഗാനം മറ്റന്നാള്‍; പ്രഖ്യാപനവുമായി 'സീന്‍' ടീം