'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു

Published : Aug 28, 2026, 10:06 PM IST
Vishwanath and Sons

Synopsis

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത സൂര്യ-മമിത ബൈജു ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ബോക്സ് ഓഫീസിൽ വൻ വിജയം നേടി. ആഗോളതലത്തിൽ 188 കോടി കളക്ഷൻ നേടിയ ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

സൂര്യ-മമിത ബൈജു ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ‘പട്ടാമ്പൂച്ചി..’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. സുബ്ലാഷിണി ആലപിച്ച ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അരുൺരാജ കാമരാജ് ആണ്. മമിതയുടെ ഡാൻസ് ആണ് ​ഗാനരം​ഗത്തെ പ്രധാന ഹൈലൈറ്റ്.

ലക്കി ഭാസ്കര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വെങ്കി അറ്റ്ലൂരിക്കൊപ്പം സൂര്യ ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്പി. ഈ മാസം 14 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 188 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 126 കോടിയും വിദേശത്തുനിന്ന് 61 കോടിയും.

ചിത്രം ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തിയ വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ.

PREV
Read more Articles on
click me!

Recommended Stories

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനലി’ലെ ആദ്യ ഗാനം ‘മാളേ മല്ലിക്കൊത്തേ’ പുറത്തിറങ്ങി
10 പാട്ടുകളുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; ജൂക് ബോക്സ് പുറത്തുവിട്ട് ഭാവന സ്റ്റുഡിയോസ്