ആടിപ്പാടി സൂര്യ, ഒപ്പം മമിത ബൈജുവും; 10 മില്യൺ വ്യൂവ്സ് കടന്ന് 'വിശ്വനാഥ് ആൻഡ് സൺസ്' കല്യാണപ്പാട്ട്

Published : Jul 26, 2026, 10:39 PM IST
Vishwanath and Sons

Synopsis

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് തരംഗമാകുന്നു. സൂര്യയും മമിത ബൈജുവും അഭിനയിച്ച ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ തന്നെയാണ്.

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് ഏറെ ശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് ഒരുദിവസത്തിനുള്ളില്ല‍ 10 മില്യൺ കാഴ്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്. ജിവി പ്രകാശ്കുമാർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ തന്നെയാണ്. സൂര്യയ്ക്ക് ഒപ്പം തകർത്താടുന്ന മമിത ബൈജുവിനെയും വീഡിയോയിൽ കാണാം.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്.

സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രം; 'വരവി'ലെ ഗാനം റിലീസ് ചെയ്തു
അടുത്ത ഹിറ്റിന് നിവിൻ പോളി, 'ബത്‌ലഹേം കുടുംബ യൂണിറ്റി'ലെ എംജി ശ്രീകുമാറിന്റെ ഗാനം എത്തി