മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി

Published : Nov 30, 2024, 10:42 PM IST
മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി

Synopsis

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ പ്രധാന താരങ്ങള്‍

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വച്ഛന്ദമൃത്യു. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്ന് മധു ബാലകൃഷ്ണൻ ആലപിച്ച വീരാട്ടം മിഴിയിലിരവിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി,
ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാൽ, നജ്മുദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ ഷിനോ ഷാബി, പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ, കല സാബു എം രാമൻ, മേക്കപ്പ് അശ്വതി, വസ്ത്രാലങ്കാരം വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ് ശ്യാം ജിത്തു, ഡിസൈൻ സൂരജ് സുരൻ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : നിര്‍മ്മാണം ഫ്രൈ‍ഡേ ഫിലിം ഹൗസ്; 'പടക്കളം' പൂര്‍ത്തിയായി

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്