അൽഫോൻസാമ്മയുടെ ജീവിതം പറഞ്ഞ് സംഗീത ആൽബം; വീഡിയോ കാണാം

By Web TeamFirst Published Jul 28, 2021, 5:15 PM IST
Highlights

ടെസ്സ ചാവറ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജോസ്സറ്റയാണ്

വിശുദ്ധ അൽഫോൻസാമ്മ ലോകത്തോടു വിട പറഞ്ഞിട്ടു 75 വർഷം തികയുകയാണ്. സഹനത്തിന്റെയും വേദനയുടെയും പടവുകളിലൂടെ നടന്നപ്പോഴും തെല്ലും വിശ്വാസം കൈവിടാതെ അവസാനംവരെ വിശ്വാസത്തിൽ ഉറച്ചു മാതൃകാപരമായ ജീവിതം നയിച്ച അൽഫോൻസാമ്മയുടെ മഹത്വം പ്രകീർത്തിക്കുന്ന സംഗീത ആൽബമാണ് തമ്പുരാനേ അൻപുള്ള തമ്പുരാനേ.


പ്രകാശപൂരിതമായിരുന്ന അൽഫോൻസാമ്മയുടെ ജീവിതത്തെ പരാമർശിക്കുന്ന ആൽബത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫാ ജോസ് തറപ്പേലാണ്, ടെസ്സ ചാവറ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജോസ്സറ്റയാണ്.  ഉണ്ണി രാമപുരമാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 
 

click me!