തീയേറ്ററില്‍ ഓളമുണ്ടാക്കാന്‍ വീണ്ടും യുവന്‍ ശങ്കര്‍ രാജ; അജിത്ത് ചിത്രത്തിന്റെ തീം സോംഗ്

By Web TeamFirst Published Jul 20, 2019, 7:37 PM IST
Highlights

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും ജനപ്രീതിയുള്ള തമിഴ് സംഗീത സംവിധായകരില്‍ ഒരാളാണ് യുവന്‍ ശങ്കര്‍ രാജ. ചലച്ചിത്ര സംവിധായകരുടെയും പ്രേക്ഷകരുടെയും മനസ്സറിഞ്ഞ് മെലഡികളും ഫാസ്റ്റ് നമ്പരുകളും ഒരുപോലെ സൃഷ്ടിച്ചെടുക്കുന്ന ഒരാള്‍. അജിത്ത്കുമാറിന്റെ വരാനിരിക്കുന്ന 'നേര്‍കൊണ്ട പാര്‍വൈ'യുടെ സംഗീതസംവിധാനം അദ്ദേഹമാണ് നിര്‍വ്വഹിക്കുന്നത്. 'തീ മുഖം താന്‍' എന്ന വരികളില്‍ ആരംഭിക്കുന്ന, ചിത്രത്തിന്റെ തീം സോംഗ് പുറത്തെത്തി. തീയേറ്ററില്‍ ഓളമുണ്ടാക്കാനാവുന്ന പശ്ചാത്തലസംഗീതമെന്നാണ് ആസ്വാദക അഭിപ്രായം.

ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ഛായാഗ്രഹണം നീരവ് ഷാ.  അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ ടരിയാംഗ്, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

click me!