
ഹൃദു ഹറൂണിനെ നായകനാക്കി സെൽവ കുമാർ തിരുമാരൻ സംവിധാനം ചെയ്ത ടെക്സാസ് ടൈഗര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ടൈഗേറിയൻസ് റോർ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. കെലിത്തീ, തമിഴ് ആദവന്‍, ആ പാ രാജ എന്നിവരുടെ വരികള്‍ക്ക് ഓഷോ വെങ്കട് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെലിത്തീയും തമിഴ് ആദവനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകപ്രശസ്തമായ കാൻ ചലച്ചിത്രോത്സവത്തില്‍ പുരസ്‍കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ, ഡ്യൂഡ്, തഗ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹൃദു ഹറൂൺ നായകനാകുന്ന തമിഴ് ചിത്രമാണ് ടെക്‌സാസ് ടൈഗര്‍.
സംവിധായകന്‍ സെൽവ കുമാർ തിരുമാരൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സെൽവ കുമാർ തിരുമാരൻ മുന്‍പ് സംവിധാനം ചെയ്ത 'ഫാമിലി പടം' എന്ന ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെയധികം പ്രശംസ നേടിയിരുന്നു. നർമ്മത്തിനും വികാരങ്ങൾക്കും പേരുകേട്ട ചിത്രമായിരുന്നു ഇത്. യുകെ സ്ക്വാഡിന്റെ ബാനറിൽ ഫാമിലി പടത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലേക്കെത്തും.