ഒരേയൊരു ഫഹദ് ഫാസില്‍! 'ട്രാന്‍സി'ലെ വീഡിയോ സോംഗ് എത്തി

Published : Jan 29, 2020, 06:37 PM ISTUpdated : Jan 29, 2020, 06:38 PM IST
ഒരേയൊരു ഫഹദ് ഫാസില്‍! 'ട്രാന്‍സി'ലെ വീഡിയോ സോംഗ് എത്തി

Synopsis

ഫഹദ് അവതരിപ്പിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറെ പരിചയപ്പെടുത്തുന്നതാണ് ഗാനം.  

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സി'ലെ ആദ്യ വീഡിയോഗാനം പുറത്തെത്തി. 'നൂലുപോയ നൂറ് പട്ടങ്ങള്‍' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ജാക്‌സണ്‍ വിജയന്‍. പ്രദീപ് കുമാര്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, ജാക്‌സണ്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

ഫഹദ് അവതരിപ്പിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറെ പരിചയപ്പെടുത്തുന്നതാണ് ഗാനം. ഫഹദിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് ചിത്രത്തില്‍ കാണാനാവുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട് ഗാനം. വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മാണം. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14ന് ചിത്രം തീയേറ്ററുകളിലെത്തും. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി