കുഞ്ഞു സ്വപ്‍നങ്ങളുമായി വന്ന 'ഷെഫീക്കിന്‍റെ സന്തോഷം'; 'വാനമ്പാടി..' ​ഗാനമെത്തി

By Web TeamFirst Published Dec 6, 2022, 8:58 PM IST
Highlights

നവംബർ 25നാണ് 'ഷെഫീക്കിന്‍റെ സന്തോഷം'തിയറ്ററുകളിൽ എത്തിയത്.

രു പക്ക മാസ് എന്റർടെയ്നർ ആയി തിയറ്ററുകളിൽ എത്തിയ 'ഷെഫീക്കിന്‍റെ സന്തോഷ'ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. മനു മഞ്ജിത്ത് എഴുതിയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്  ഷാൻ റഹ്മാൻ ആണ്. നജിം അർഷാദ് ആണ് ​ഗായകൻ. 

നവംബർ 25നാണ് 'ഷെഫീക്കിന്‍റെ സന്തോഷം'തിയറ്ററുകളിൽ എത്തിയത്. സ്നേഹവും ഒരുപാട് സ്വപ്‍നങ്ങളും ഉള്ള  പ്രവാസിയായ 'ഷഫീക്കാ'യി ഉണ്ണി മുകുന്ദൻ തകർത്തഭിനയിച്ച ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഓരോദിവസവും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും  ഉണ്ണി മുകുന്ദൻ തന്നെയാണ്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി നിർ‌മ്മിക്കുന്ന ചിത്രം കൂടിയാണിത്. 

നോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തിയത്. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

സമാന്തയുടെ ആക്ഷന്‍ ത്രില്ലര്‍; ഉണ്ണി മുകുന്ദന്‍റെ മാസ് വില്ലനിസം; 'യശോദ' ഒടിടിയിലേക്ക്

അതേസമയം, യശോദ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രം. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 11നാണ് തിയറ്ററുകളില്‍ എത്തിയത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

click me!