സാർക്കോമയോട് പൊരുതി വീണു, വൈറൽ ഗായിക ക്യാറ്റ് ജാനിസിന് വിട, അന്ത്യം 31ാം വയസിൽ

By Web TeamFirst Published Mar 1, 2024, 12:31 PM IST
Highlights

കാതറിൻ ഇപ്സാൻ എന്നാണ് ക്യാറ്റ് ജാനിസിന്റെ യഥാർത്ഥ പേര്. കൌമാരപ്രായത്തിൽ തന്നേ ഗാനങ്ങൾ എഴുതിയിരുന്ന ക്യാറ്റ് ജാനിസ് ഇരുപത് വയസിന് ശേഷമാണ് സംഗീതരംഗത്ത് സജീവമാകുന്നത്

വാഷിംഗ്ടൺ: സമൂഹമാധ്യമങ്ങളിലെ വൈറലായ പാട്ടുകാരി ക്യാറ്റ് ജാനിസ് അന്തരിച്ചു. 31ാം വയസിൽ ക്യാൻസർ രോഗത്തിന് പിന്നാലെയാണ് ക്യാറ്റ് ജാനിസിന്റെ അന്ത്യം. 2022 മാർച്ചിലാണ് അസ്ഥികളേയും കോശങ്ങളേയും ബാധിക്കുന്ന സാർക്കോമ എന്ന ക്യാൻസർ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ജനുവരി ആദ്യവാരത്തിൽ ക്യാറ്റ് ജാനിസ് പുറത്തിറക്കിയ ഡാൻസ് ഔട്ടാ മൈ ഹെഡ് എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു.

കാതറിൻ ഇപ്സാൻ എന്നാണ് അമേരിക്കക്കാരിയായ ക്യാറ്റ് ജാനിസിന്റെ യഥാർത്ഥ പേര്. കൌമാരപ്രായത്തിൽ തന്നേ ഗാനങ്ങൾ എഴുതിയിരുന്ന ക്യാറ്റ് ജാനിസ് ഇരുപത് വയസിന് ശേഷമാണ് സംഗീതരംഗത്ത് സജീവമാകുന്നത്. അപൂർവ്വയിനം ക്യാൻസർ ബാധിതയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ വിവരങ്ങൾ അടക്കം ലക്ഷക്കണക്കിനുള്ള ആരാധകരോട് ക്യാറ്റ് ജാനിസ് പങ്കുവച്ചിരുന്നു.

കീമോ തെറാപ്പിക്കും റേഡിയേഷനും ശസ്ത്രക്രിയയ്ക്കും ശേഷം ക്യാൻസർ മോചിതയായെന്ന് വിലയിരുത്തിയെങ്കിലും 2023ൽ ക്യാറ്റ് ജാനിസിന്റെ ശ്വാസകോശത്തിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. തന്റെ പാട്ടുകളുടെ പൂർണ അവകാശം 7 വയസുകാരനായ മകൻ ലോറന് നൽകിയ ക്യാറ്റ് ജാനിസ് മകന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി എല്ലാവരും പാട്ടുകൾ ഡൌൺലോഡ് ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!