ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ ചിത്രം; 'വാമനനി'ലെ വീഡിയോ സോംഗ്

Published : Sep 25, 2022, 03:52 PM IST
ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ ചിത്രം; 'വാമനനി'ലെ വീഡിയോ സോംഗ്

Synopsis

ഹോം സ്റ്റേ മാനേജര്‍ ആണ് ഇന്ദ്രന്‍സിന്‍റെ കഥാപാത്രം

ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്‍ത വാമനന്‍ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ഇടനെഞ്ചിൽ തീയും എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നിതിന്‍ ജോര്‍ജ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് വിധു പ്രതാപ് ആണ്. 

ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വാമനന്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹോം സ്റ്റേ മാനേജര്‍ ആണ് ഇന്ദ്രന്‍സിന്‍റെ കഥാപാത്രം. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ബാബു കെ ബി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക് ഷാരൂഖ് ഖാന്‍റെ 'ജവാന്‍'; ഒടിടി, സാറ്റലൈറ്റ് റൈറ്റുകളിലൂടെ നേടിയത്

സഹ നിര്‍മ്മാണം സമഹ് അലി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ർ രഘു വേണുഗോപാല്‍, ധോന തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, ബിജു കറുമതിൽ, സുമ മേനോൻ, ലൈന്‍ പ്രൊഡ്യൂസര്‍ രജിത സുശാന്ത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. എഡിറ്റിംഗ് സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കലാസംവിധാനം നിധിന്‍ എടപ്പാള്‍, മേക്കപ്പ് അഖില്‍ ടി രാജ്, വസ്ത്രാലങ്കാരം സൂര്യ ശേഖര്‍, സ്റ്റില്‍സ് അനു പള്ളിച്ചല്‍, പരസ്യകല ആര്‍ട്ടോകാര്‍പസ്, സൗണ്ട് കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍ ടൈറ്റ്‌സ് അലക്‌സാണ്ടര്‍. പി ആര്‍ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

ആടിപ്പാടി സൂര്യ, ഒപ്പം മമിത ബൈജുവും; 10 മില്യൺ വ്യൂവ്സ് കടന്ന് 'വിശ്വനാഥ് ആൻഡ് സൺസ്' കല്യാണപ്പാട്ട്
ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രം; 'വരവി'ലെ ഗാനം റിലീസ് ചെയ്തു