ലൗ ആക്ഷന്‍ ഡ്രാമയിലെ 'വരവായി' വീഡിയോ സോംഗ് ഇറങ്ങി

Published : Sep 10, 2019, 06:01 PM IST
ലൗ ആക്ഷന്‍ ഡ്രാമയിലെ 'വരവായി' വീഡിയോ സോംഗ് ഇറങ്ങി

Synopsis

നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യാണ് ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയത്. 

കൊച്ചി: ഓണത്തിന് തീയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ലൗ ആക്ഷന്‍ ഡ്രാമയിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. വരവായി എന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ എത്തിയിരിക്കുന്നത്. ധ്യാന്‍  ധ്യാന്‍ ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.

നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യാണ് ഓണച്ചിത്രങ്ങളില്‍ ആദ്യമെത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും, പേരിലൂടെ പുനരവതരിക്കുകയാണ് ചിത്രത്തില്‍.

നിവിന്‍ പോളി തളത്തില്‍ ദിനേശന്‍ ആകുമ്പോള്‍ ശോഭയായാണ് നയന്‍ താര ചിത്രത്തിലെത്തുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും ഇതിനോടകം തരംഗമായി കഴിഞ്ഞു.

PREV
click me!

Recommended Stories

'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്
ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്