'വീരവണക്ക'ത്തിലെ വീഡിയോ സോംഗ് എത്തി; ചിത്രം ഉടന്‍ പ്രദര്‍ശനത്തിന്

Published : Jul 06, 2025, 04:27 PM IST
Veera Vanakkam movie video song

Synopsis

അനിൽ വി നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം

വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. എം കെ അർജുനൻ മാസ്റ്ററുടെ അവിസ്മരണീയമായ ഈണത്തിൽ രവിശങ്കറും സോണിയ ആമോദുമാണ് ഈ ഗാനം പാടിയത്. മലയാളത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും തമിഴിൽ നവീൻ ഭാരതിയുമാണ് വരികൾ എഴുതിയത്. റിതേഷും ദേശീയ പുരസ്കാരജേതാവായ സുരഭി ലക്ഷ്മിയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്. 

അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിൻ്റെ കനൽവഴികളിൽ' എന്ന മലയാള ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് 'വീരവണക്കം'. ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങൾ ഫ്ലാഷ് ബാക്കായി 'വീരവണക്ക'ത്തിൽ കാണിക്കുന്നുണ്ട്. 94-ാം വയസ്സിൽ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്. സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തിൽ കാഴ്ചവയ്ക്കുന്നത്. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി, ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരുടെ പ്രകടനങ്ങൾ തമിഴ് പ്രേക്ഷകരെ മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തുമെന്ന് അണിയറക്കാര്‍ പറയുന്നു.

ഇതിഹാസ ഗായകൻ ടി.എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ് സെൽവകുമാർ ഹൃദ്യമായ ടൈറ്റിൽ ഗാനം പാടിക്കൊണ്ട് ആദ്യമായി ചലച്ചിത്രപിന്നണി ഗാനലോകത്തേക്ക് വരുന്നുവെന്നതും വീരവണക്കത്തിൻ്റെ പ്രത്യേകതയാണ്. ഛായാഗ്രഹണം ടി.കവിയരശ്, സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് ബി .അജിത് കുമാർ, അപ്പു ഭട്ടതിരി. പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന തമിഴ് ചലച്ചിത്രമായ 'വീരവണക്കം' ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

വിജയ് യേശുദാസിന്‍റെ ക്രിസ്‍മസ് ​ഗാനം; ആസ്വാദകപ്രീതി നേടി 'ഈ രാത്രിയില്‍'
സാം സി എസിന്‍റെ സംഗീതം; 'കറക്ക'ത്തിലെ വീഡിയോ ഗാനം എത്തി