'ഓരോരോ ആപ്പുകളേ...' വിധുവും ദീപ്തിയും കുട്ടികളായപ്പോൾ !

Web Desk   | Asianet News
Published : Oct 04, 2020, 07:14 PM IST
'ഓരോരോ ആപ്പുകളേ...' വിധുവും ദീപ്തിയും കുട്ടികളായപ്പോൾ !

Synopsis

'ഓരോരോ ആപ്പുകളേ...' എന്ന അടിക്കുറിപ്പോടെ വിധുവാണ് രണ്ട് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇരുവരുടെയും 'കുട്ടി ചിത്രം' ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.    

രിടവേളയ്ക്ക് ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയ ഫെയ്സ് ആപ്പ് ഉപയോ​ഗിച്ച് കുട്ടികളെ പോലെ രൂപം മാറ്റുന്ന തിരക്കിലാണ് സെലിബ്രിറ്റികൾ. ഇപ്പോഴിതാ ഈ 'ട്രെന്റ്' പിന്തുടരുകയാണ് ഗായകൻ വിധു പ്രതാപും നർത്തകിയും വിധുവിന്റെ ജീവിത പങ്കാളിയുമായ ദീപ്തിയും. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്.

'ഓരോരോ ആപ്പുകളേ...' എന്ന അടിക്കുറിപ്പോടെ വിധുവാണ് രണ്ട് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ഇരുവരുടെയും 'കുട്ടി ചിത്രം' ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.  

ശബ്ദ മാധുരിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ​ഗായകനായ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സമൂ​ഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. നേരത്തെ  ടിക്ക്‌ടോക്ക് വീഡിയോയുമായി എത്തി ഇരുവരും കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കാം എന്നതിനെ കുറിച്ച് ഇരുവരും നടത്തിയ ചർച്ചയുടെ വീഡിയോ വൈറലായിരുന്നു.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി