കച്ചേരി ആടിത്തിമിർത്ത് വിജയ്, ഒപ്പം നിറഞ്ഞാടി മമിത ബൈജു; 'ജന നായകൻ' ഫസ്റ്റ് സിം​ഗിൾ എത്തി

Published : Nov 08, 2025, 06:56 PM IST
 Jana Nayagan

Synopsis

രണ്ട് ദിവസം മുൻപ് ആയിരുന്നു ജന നായകന്റെ റിലീസ് തിയതി പുറത്തുവന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളിൽ എത്തും. പൊങ്കൽ റിലീസായാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

വിജയിയുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകനിലെ ഫസ്റ്റ് സിം​ഗിൾ റിലീസ് ചെയ്തു. ദളപതി കച്ചേരി എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. അനിരുദ്ധും അറിവും വിജയിയും ചേർന്നാണ് ​ഗാനം അലപിച്ചിരിക്കുന്നത്. അറിവിന്റേതാണ് വരികൾ. പുജാ ഹെ​ഗ്ഡെയും മമിത ബൈജും വിജയ്ക്ക് ഒപ്പം ആടിത്തിമിർക്കുന്നത് വീഡിയോയിൽ കാണാം. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളിൽ എത്തും.

രണ്ട് ദിവസം മുൻപ് ആയിരുന്നു ജന നായകന്റെ റിലീസ് തിയതി പുറത്തുവന്നത്. പൊങ്കൽ റിലീസായാണ് ജനുവരി 9ന് ചിത്രം തിയറ്ററുകളിൽ എത്തുക. ജനനായകനിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. അതേസമയം, കളക്ഷനില്‍ വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്