Latest Videos

ദിലീപ്, റാഫി കൂട്ടുകെട്ട് വീണ്ടും; 'വോയ്‍സ് ഓഫ് സത്യനാഥനി'ലെ ആദ്യ ഗാനമെത്തി

By Web TeamFirst Published Jun 29, 2023, 12:43 PM IST
Highlights

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ 

മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്- റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്‌ വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാർ രചന നിർവഹിച്ച്, അങ്കിത് മേനോൻ സംഗീതം നൽകി സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പർദേസി എന്ന ഗാനം ആണ്  പുറത്തിറങ്ങിരിക്കുന്നത്. 

രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളും ഈ ചിത്രത്തിൽ കൂടി പറയുകയാണ് സംവിധായകൻ. ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 3 വർഷങ്ങൾക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്.   

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ജോജു ജോർജ്ജും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ്. അതോടൊപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായും എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്.

ALSO READ : അവര്‍ വീണ്ടും ഹൗസിലേക്ക്; ഫിനാലെ വീക്കില്‍ അടുത്ത സര്‍പ്രൈസുമായി ബിഗ് ബോസ്

click me!