KGF 2 Song: 'കെജിഎഫ് 2'ലെ മോൺസ്റ്റർ ​എത്തി; മാസായി റോക്കി ഭായ്

Published : Apr 24, 2022, 04:21 PM ISTUpdated : Apr 24, 2022, 04:27 PM IST
KGF 2 Song: 'കെജിഎഫ് 2'ലെ മോൺസ്റ്റർ ​എത്തി; മാസായി റോക്കി ഭായ്

Synopsis

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 

ൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മോൺസ്റ്റർ ​ഗാനം(The Monster Song) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ദ മോൺസ്റ്റർ സോം​ഗ് എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധനേടി കഴിഞ്ഞു. യാഷ് അവതരിപ്പിച്ച റോക്കിയുടെ സ്റ്റില്ലുകളും ഡയലോ​ഗുകളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒൺ ആന്റ് ഒൺലി റോക്കി ഭായ് എന്നാണ് പാട്ടിന് താഴെ വന്നിരിക്കുന്ന കമന്റുകൾ. 

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രം​ഗത്തെത്തിയിരുന്നു. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല.  പിന്തുണയും സ്‌നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Read Also: KGF 2 box office : ഹിന്ദിയില്‍ കുതിപ്പ് തുടര്‍ന്ന് ' റോക്കി ഭായി', റെക്കോര്‍ഡ് നേട്ടത്തില്‍ 'കെജിഎഫ് രണ്ട്'

PREV
Read more Articles on
click me!

Recommended Stories

വിജയ് യേശുദാസിന്‍റെ ക്രിസ്‍മസ് ​ഗാനം; ആസ്വാദകപ്രീതി നേടി 'ഈ രാത്രിയില്‍'
സാം സി എസിന്‍റെ സംഗീതം; 'കറക്ക'ത്തിലെ വീഡിയോ ഗാനം എത്തി