59 മിനിറ്റിനകം ബാങ്ക് വായ്പ !, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ വായ്പ രീതികളില്‍ വന്‍ മാറ്റം

By Web TeamFirst Published Aug 19, 2019, 2:53 PM IST
Highlights

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അനുസരിച്ച് എംസിഎല്‍ആര്‍ 10 മുതല്‍ 15 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ചു. 

തിരുവനന്തപുരം: 'പിഎസ്ബി വായ്പകള്‍ 59 മിനിറ്റ് ഡോട്ട് കോം' വഴി എംഎസ്എംഇകള്‍ക്കായുളള 59 മിനിറ്റിനുളളില്‍  വായ്പാ ലഭ്യമാക്കുന്ന പദ്ധതിക്ക് നല്ല പ്രതികരണം നേടിയതിനാല്‍, അഞ്ച് കോടി രൂപ വരെ വായ്പകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കാനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. വായ്പക്കാരില്‍ നിന്നുള്ള ആവശ്യം അനുസരിച്ച് ക്രമേണ ബാങ്ക് ഈ പ്ലാറ്റ്‌ഫോമിന് കീഴില്‍ ഭവന വായ്പയും വ്യക്തിഗത വായ്പയും നല്‍കും. 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അനുസരിച്ച് എംസിഎല്‍ആര്‍ 10 മുതല്‍ 15 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ചു. റീട്ടെയില്‍ വായ്പ ഉല്‍പ്പന്നങ്ങളെ ബാഹ്യ ബെഞ്ച്മാര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിലാണ് ബാങ്ക്.

എംഎസ്എംഇ വിഭാഗത്തിന് അഞ്ച് കോടി രൂപയുടെ പരിധി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും റീട്ടെയില്‍, വ്യക്തിഗത വായ്പ വിഭാഗങ്ങളിലേക്ക് അനുമതി നല്‍കുന്നതിലൂടെയും റീട്ടെയില്‍ ഉല്‍പ്പന്നങ്ങളെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതിലൂടെയും ബാങ്കിന്റെ എംഎസ്എംഇ, റീട്ടെയില്‍ വിഭാഗത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. ഇതുവഴി വായ്പ എടുക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കും.
 

click me!