കര്‍ഷകര്‍ക്കായി പുതിയ സേവനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ, സംവിധാനത്തിന്‍റെ ഗുണങ്ങളിതാണ്

By Web TeamFirst Published Sep 24, 2019, 11:07 AM IST
Highlights

നിലവിലെ ഫീച്ചറായ എം കണക്റ്റ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും പ്ലാറ്റ്‌ഫോം ഉപയോഗിക്കുക. കാലാവസ്ഥ, വിളകളുടെ സ്ഥിതി, മണ്ണിന്റെ സ്ഥിതി, വിളകളിലെ കീടങ്ങള്‍, വിപണി വില, കൃഷി സംബന്ധമായ വിവരങ്ങള്‍, ഉപദേശക സേവനങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം  ആപ്പില്‍ ലഭ്യമാണ്. 

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ വായ്പ ദാതാക്കളായ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ കര്‍ഷകര്‍ക്കായി ''ബറോഡ കിസാന്‍'' എന്ന പേരില്‍ കാര്‍ഷിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.എസ്.ജയകുമാര്‍ ആപ്പ് അവതരിപ്പിച്ചു. 

കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ക്ക് മൊബൈല്‍ ഫോണിലൂടെ പരിഹാരം കണ്ടെത്താനുള്ള ശക്തമായ പ്ലാറ്റ്‌ഫോമാണ് ബറോഡ കിസാന്‍. നിലവിലെ ഫീച്ചറായ എം കണക്റ്റ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും പ്ലാറ്റ്‌ഫോം ഉപയോഗിക്കുക. കാലാവസ്ഥ, വിളകളുടെ സ്ഥിതി, മണ്ണിന്റെ സ്ഥിതി, വിളകളിലെ കീടങ്ങള്‍, വിപണി വില, കൃഷി സംബന്ധമായ വിവരങ്ങള്‍, ഉപദേശക സേവനങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം  ആപ്പില്‍ ലഭ്യമാണ്. വിവിധ ഘട്ടങ്ങളിലായി ആപ്പിലെ സേവനങ്ങള്‍ വിപുലമാക്കും.
 

click me!