ആർബിഐ തീരുമാനത്തിന് പിന്നാലെ ബാങ്കുകളുടെ നിർണായക നീക്കം; പലിശ നിരക്കുകൾ ഉയര്‍ത്തി 6 പ്രമുഖ ബാങ്കുകള്‍

Published : Oct 17, 2026, 02:58 PM IST
indian currency

Synopsis

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയർത്തിയതിന് പിന്നാലെ പ്രമുഖ ബാങ്കുകൾ വായ്പാ നിരക്കുകൾ വർധിപ്പിച്ചു. എസ്ബിഐ, പിഎൻബി ഉൾപ്പെടെയുള്ള ബാങ്കുകൾ നിരക്ക് പുതുക്കിയതോടെ ഭവനവായ്പ അടക്കമുള്ളവയുടെ പലിശച്ചെലവ് കൂടും.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കിയതിനു പിന്നാലെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പാ നിരക്കുകള്‍ ഉയര്‍ത്തി വിവിധ ബാങ്കുകള്‍. ഇതോടെ ഭവനവായ്പ ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശച്ചെലവ് കൂടും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നിവയാണ് വായ്പാ നിരക്കുകള്‍ പുതുക്കിയ പ്രമുഖ ബാങ്കുകള്‍.

പുതിയ വായ്പാ നിരക്കുകൾ

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

2026 ഒക്ടോബര്‍ 15 മുതല്‍ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് 7.90 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി ഉയര്‍ത്തി. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് 7.50 ശതമാനത്തില്‍നിന്ന് 7.75 ശതമാനമായും ഉയര്‍ത്തി.

2. പഞ്ചാബ് നാഷനല്‍ ബാങ്ക്

പിഎന്‍ബിയുടെ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് 8.10 ശതമാനത്തില്‍നിന്ന് 8.35 ശതമാനമായി ഉയര്‍ത്തി. ഒക്ടോബര്‍ 8 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

3. ബാങ്ക് ഓഫ് ഇന്ത്യ

റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് 8.10 ശതമാനത്തില്‍നിന്ന് 8.35 ശതമാനമാക്കി. ഒക്ടോബര്‍ 7 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.

4. ഇന്ത്യന്‍ ബാങ്ക്

ബാങ്കിന്റെ റിപ്പോ ബേസ്ഡ് ലെന്‍ഡിങ് റേറ്റ് 7.95 ശതമാനത്തില്‍നിന്ന് 8.20 ശതമാനമായി ഉയര്‍ത്തി.

5. ബാങ്ക് ഓഫ് ബറോഡ

ബെഞ്ച്മാര്‍ക്ക് റീട്ടെയില്‍ ലോണ്‍ ലെന്‍ഡിങ് റേറ്റ് 8.15 ശതമാനമായി പുതുക്കി. ഒക്ടോബര്‍ 8 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായി.

6. കാനറ ബാങ്ക്

റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് 8.25 ശതമാനമായി പുതുക്കി. ഒക്ടോബര്‍ 9 മുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്.

PREV
Read more Articles on
click me!

Recommended Stories

ബാങ്ക് അക്കൗണ്ടില്‍ നിന്ന് അറിയാതെ പണം പോയോ? തിരികെ കിട്ടാന്‍ എന്തുചെയ്യണം? അറിയാം ആര്‍ബിഐ നിയമങ്ങള്‍
യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തും; ദീപാവലിക്ക് ശേഷം നടപ്പാക്കും, അറിയേണ്ട 5 കാര്യങ്ങൾ